മുൻവർഷങ്ങളിലുണ്ടായിരുന്ന കൊച്ചിക്ക് പുറമെ കോഴിക്കോട് (കരിപ്പൂർ) നിന്നും കണ്ണൂർ നിന്നും ഇത്തവണ ഹജ്ജിന് പുറപ്പെടാം. അപേക്ഷിക്കുമ്പോൾ സൗകര്യപ്രദമായ 2 പുറപ്പെടൽ കേന്ദ്രങ്ങൾ മുൻഗണന ക്രമത്തിൽ നൽകാം. ഹജ്ജിന് അപേക്ഷിക്കാനുള്ള 300 രൂപ ഫീസ് എടുത്തുകളഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രം ഫീസ് അടച്ചാൽ മതിയാകും. മുൻപ് ഹാജ്ജി കമ്മറ്റി മുഖേന ഹജ്ജിന് പോയവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. 70 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് മെഹ്‌റം (Mehram) ആയി പോകുന്നവർക്ക് ഈ നിബന്ധന ബാധകല്ല. ഇതിനായി അധിക തുക നൽകേണ്ടി വരും. മെഹ്‌റം ആയി കൂടെ വരാൻ ഈ വ്യക്തിയല്ലാതെ മറ്റാരുമില്ലെന്ന് തീർഥാടകയും പോകുന്നയാളും സാക്ഷ്യപത്രം നൽകണം. അപേക്ഷകൾ മൊബൈൽ ആപ്പ് വഴിയോ വെബ്സൈറ്റിൽ https://hajcommittee.gov.in/ നിന്നോ ഡൗൺലോഡ് ചെയ്യാം. 2023 ലെ ഹജ്ജ് പോളിസി ഇവിടെ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo