കരിയറിൽ വിടവ് വരുകയും വീണ്ടും ഐടിമേഖലയിൽ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സ്ത്രീകൾക്കായി ഐസിഫോസ് സ്വതന്ത്ര സോഫ്റ്റുവെയർ മേഖലയിൽ 'ബാക്ക് ടു വർക്ക് പരിശീലനം സംഘടിപ്പിക്കുന്നു. കെ-ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും സിക്സ്‌വെയർ  ടെക്‌നോളജീസുമായി സഹകരിച്ചാണ് പരിശീലന പദ്ധതി.  'ദ്രുപാൽ ഉപയോഗിച്ചുള്ള സോഫ്റ്റ്‌വെയർ  വികസനം' (Software Development Using Drupal) എന്ന വിഷയത്തിൽ മാർച്ച് 1 മുതൽ മാർച്ച് 19 വരെ ആയിരിക്കും പരിശീലനം. കരിയർ ഗ്യാപ് വന്നിട്ടുള്ള, ലിനക്‌സ്, അപ്പാച്ചെ, മൈ എസ് ക്യൂ എൽ, പിഎച്ച്പി (LAMP) എന്നിവ അറിയാവുന്ന ബിരുദധാരികൾക്ക് പങ്കെടുക്കാം. ആകെ 30 സീറ്റുകളാണുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെ ആദ്യം പരിഗണിക്കും. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://icfoss.in/events,   7356610110 | 0471-2413012 /13 /14 | 9400225962.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo