അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ നടപടിയുമായി പൊതുവിതരണ വകുപ്പ്. പൊതുജനങ്ങളുടെ സഹായത്തോടെ മുൻ​ഗണനാ വിഭാ​ഗത്തിലെ അനർഹരെ കണ്ടെത്തുന്നതിനും അർഹരായവരെ മുൻ​ഗണനാവിഭാ​ഗത്തിൽ ഉൾപ്പെടുത്തുന്നതിന്റേയും ഭാ​ഗമായാണ് ന‍ടപടി. ഇതിനായി ഓപ്പറേഷൻ യെല്ലോ എന്ന പേരിൽ പരിശോധന നടത്തും. പൊതുവിതരണ വകുപ്പിന്റെ 24 x 7 പ്രവർത്തിക്കുന്ന മൊബൈൽ നമ്പരിലും ടോൾഫ്രീ നമ്പരിലും  (മൊബൈൽ നം. 9188527301, ടോൾഫ്രീ നം. 1967) അനർഹമായി കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണനാ വിഭാഗത്തിൽ ഇനിയും നിരവധി അനർഹരായ കാർഡുടമകൾ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ സാഹചര്യത്തിലാണ്  പൊതുവിതരണ വകുപ്പ് നടപടി എടുക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-09-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo