വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിൻ രണ്ടാം ഡോസായോ പ്രിക്കോഷൻ ഡോസായോ സ്വീകരിക്കാവുന്നതാണ്  പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പിന്റെ ശിപാർശ പ്രകാരമാണ് നടപടി. ഇതനുസരിച്ച് ഭാഗികമായി വാക്സിൻ എടുത്ത ഇന്ത്യക്കാർക്കും വിദേശികൾക്കും ആഭ്യന്തരമായി ലഭ്യമായ കോവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ മുൻകരുതൽ ഡോസ് സ്വീകരിക്കാം. വിദേശത്ത് നിന്നും വരുന്നവരുടെ വാക്സിനേഷനായി പോർട്ടലിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ 12 മുതൽ 14 വരെ വയസുള്ള കുട്ടികൾക്ക് കോർബിവാക്സ് വാക്സിനും 15 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് കോവാക്സിനുമായിരിക്കും ലഭിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo