സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കോളജ് വിദ്യാര്‍ഥികള്‍ക്കായി കേരളത്തിലെ സ്വാതന്ത്ര്യ പോരാളികള്‍ എന്ന വിഷയത്തില്‍ കാരിക്കേച്ചര്‍, പെയിന്റിങ് മത്സരവും കേരള നവോത്ഥാനം സ്വാതന്ത്ര്യ സമര പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ പ്രബന്ധ മത്സരവും സംഘടിപ്പിക്കുന്നു. 

കാരിക്കേച്ചര്‍, പെയിന്റിങ്, പ്രബന്ധം എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുള്ള വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഓഗസ്റ്റ് 31-ന് വൈകിട്ട് 5-ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.bcdd.kerala.gov.in. വകുപ്പ് ഡയറക്ടറേറ്റ് - 0471-2727378, 2727379, കൊല്ലം മേഖല ഓഫീസ് - 0474-2914417, എറണാകുളം മേഖല ഓഫീസ് - 0484-2429130, പാലക്കാട് മേഖല ഓഫീസ് - 0491-2505663, കോഴിക്കോട് മേഖല ഓഫീസ് - 0495-2377786.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-08-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo