68-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിൻറെ ഭാഗ്യചിഹ്നത്തിന് ഓഗസ്റ്റ് 19ന് വൈകുന്നേരം 5 ന് മുൻപായി പേരുകൾ നിർദ്ദേശിയ്ക്കാം. വാട്സാപ്പിൽ പേരുകൾ നിർദ്ദേശിക്കുന്നവർ ഭാഗ്യചിഹ്നത്തിന് നിർദ്ദേശിക്കുന്ന പേര്, നിർദേശിക്കുന്നയാളുടെ പേര് വിലാസം, ഫോൺ നമ്പർ എന്നിവ ഒറ്റ മെസേജ് ആയി 8943870931 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കണം. ഫേസ്ബുക്കിൽ പേരുകൾ നിർദ്ദേശിക്കുന്നവർ District Information Office Alappuzha എന്ന ഫേസ്ബുക്ക് പേജിലേക്ക് ഇതേ ഫോർമാറ്റിൽ ഒറ്റ പേഴ്സണൽ മെസേജായി അയക്കണം. ഒരാൾ ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. ഫേസ്ബുക്ക്, വാട്സപ്പ് ഇവയിൽ ഏതെങ്കിലും ഒന്നു മാത്രം ഉപയോഗിച്ചാൽ മതിയാകും. വിജയികൾക്ക് സ്വർണ്ണ നാണയം സമ്മാനമായി ലഭിയ്ക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo