കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ, എൻജിനീയറിങ്, നിയമം, കേന്ദ്ര സർവകലാശാല പ്രവേശനം (CUET), സിവിൽ സർവീസസ്, ബാങ്ക്, എസ് എസ് സി, പി എസ് സി, യു പി എസ് സി തുടങ്ങിയ മത്സര പരീക്ഷകൾക്കും NET, SET, KTET, CTET തുടങ്ങിയ യോഗ്യതാ നിർണയ പരീക്ഷകൾക്കുമുള്ള പരിശീലനത്തിനാണ് ധനസഹായം നൽകുന്നത്. അപേക്ഷകൾ നവംബർ ഏഴ് വരെ സമർപ്പിക്കാം. വിവരങ്ങൾക്ക് www.kswcfc.org.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-10-2026