ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സമഗ്രമായ പുനരധിവാസത്തിനും സമൂഹത്തിലേക്കുള്ള പുനരേകീകരണത്തിനുമായി നടപ്പിലാക്കുന്ന 'സ്മൈൽ' പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലാ ഭരണകൂടം യോഗ്യരായ എൻജിഒകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.  

നീതി ആയോഗ് എൻജിഒ ദർപ്പൺ യൂണിക് ഐ.ഡി, ആവശ്യാനുസരണമുള്ള ജീവനക്കാർ, ഷെൽട്ടർ ഹോമുകൾ നടത്തുന്നതിലോ ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലോ കുറഞ്ഞത് 2 വർഷത്തെ പരിചയം, സ്വന്തമായോ പാട്ടത്തിനോ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള സംഘടനകൾക്ക് അപേക്ഷിക്കാവുന്നതാണ്.  

താല്പര്യമുള്ള എൻജിഒകൾ യോഗ്യത തെളിയിക്കുന്ന രേഖകളും എൻ.ജിഒ പോർട്ട്ഫോളിയോയും പരമാവധി 10 പേജുകളുള്ള ഒറ്റ പിഡിഎഫ് ഫയലായി thiruvananthapuramddc@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. കൂടുതൽ വിവരങ്ങൾക്ക് : 8281186724

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo