2026 നവംബർ 18,19,20,21 തീയതികളിൽ പാലക്കാട് ജില്ലയിൽ മണ്ണാർകാട് നടക്കുന്ന സ്കൂൾ ശാസ്ത്രോത്സവത്തിന് വേണ്ടി വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും ലോഗോ ക്ഷണിക്കുന്നു.
ലോഗോയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ:
1. ശാസ്ത്രം,ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഇൻഫോർമേഷൻ ടെക്നോളജി, തൊഴിലധിഷ്ഠിത എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്.
2. കേരള സ്കൂൾ ശാസ്ത്രോത്സവം 2026 നവംബർ 18,19,20,21 മണ്ണാർക്കാട്, പാലക്കാട് എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം.
3. പാലക്കാട് ജില്ലയുടേതായ പ്രതീകങ്ങൾ അനുയോജ്യമാം വണ്ണം ഉൾപ്പെടുത്താവുന്നതാണ്.
4. എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ പെൻഡ്രൈവും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.
5. ലോഗോകൾ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് "കേരള സ്കൂൾ ശാസ്ത്രോത്സവം" എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.
ലോഗോകൾ ഒക്ടോബർ 3-ആം തീയതി വൈകുന്നേരം 5 ന് മുമ്പായി ശ്രീ. സന്തോഷ് സി. എ, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695014. എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-09-2026