യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷൻ, കോളേജ്/സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2026-27 അധ്യയന വർഷത്തിലെ നാഷണൽ സ്‌കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ് (ഫ്രെഷ്/റിന്യുവൽ) അപേക്ഷകൾ ക്ഷണിച്ചു. അംഗീകൃത സർവകലാശാലകൾ/കോളേജുകളിൽ ഒന്നാം വർഷ റഗുലർ ബിരുദാനന്തര ബിരുദ (PG) പഠനത്തിന് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ പ്രവേശന സമയത്ത് 30 വയസ്സിൽ താഴെയുള്ളവരായിരിക്കണം. നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ scholarships.gov.in വഴി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക്: scholarships.gov.in, dcescholarships.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-09-2026