2026 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ അഞ്ചുവർഷം നീണ്ടുനിൽക്കുന്ന മാലിന്യ നിർമ്മാർജ്ജന ക്യാമ്പയിന് തദ്ദേശ സ്വയംഭരണ വകുപ്പ് പേരും ലോഗോയും ക്ഷണിക്കുന്നു. ജനകീയ കൂട്ടായ്‌മയിലൂടെ മാലിന്യരഹിത പുതുയുഗ കേരളമെന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി വേണം പേരും, ലോഗോയും നിർമിക്കാൻ. ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് കിട്ടുന്ന ഗൂഗിൾ ഫോം വഴി പേരും, ഡിസൈനുകളും സമർപ്പിക്കാം മറ്റേതെങ്കിലും സ്ഥാപനത്തിൻ്റെ ലോഗോ, കോപ്പിറൈറ്റ് ഉളള ചിത്രങ്ങൾ, AI -യിൽ നിന്ന് നേരിട്ട് പകർത്തിയ ഡിസൈനുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. പൂർണ്ണമായും സ്വന്തം സൃഷ്ടിയായിരിക്കണം. വിജയിക്ക് 25000 രൂപ സമ്മാനം. അപേക്ഷിക്കാനുള്ള ലിങ്ക്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-09-2026