കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത അംഗങ്ങൾക്ക് സാമ്പത്തിക താങ്ങ് പദ്ധതി പ്രകാരമുളള ആനുകൂല്യത്തിന് അപേക്ഷിക്കാം. 2026-27 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യം. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ആനുകൂല്യം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അതത് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ 25 .

വിവരങ്ങൾക്ക്: കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുളള മുഖ്യ ഓഫീസിലും കണ്ണൂർ, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo