യുവജനങ്ങളുടെ നൈപുണ്യശേഷി പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന 'ഇന്ത്യ സ്‌കിൽസ് 2026' മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഐസിടി, മാനുഫാക്ച്ചറിംഗ്, കൺസ്ട്രക്ഷൻ, ട്രാൻസ്പോർട്ടേഷൻ, ക്രീയേറ്റീവ് ആർട്‌സ്, പേർസണൽ സർവീസസ് എന്നീ 6 മേഖലകളിലെ 63 സ്‌കില്ലുകളിലാണ് മത്സരങ്ങൾ നടക്കുക. മത്സര നേട്ടങ്ങളിലൂടെ ലഭിക്കുന്ന അക്കാദമിക് ക്രെഡിറ്റുകൾ 'അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സി'ലേക്ക് ശേഖരിക്കാനും സാധിക്കും. 16 വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം. ജനറൽ സ്‌കില്ലുകൾക്ക് ഉയർന്ന പ്രായപരിധി 22 വയസും, അഡ്വാൻസ്ഡ് സ്‌കില്ലുകൾക്ക് 25 വയസുമാണ്. താത്പര്യമുള്ളവർ  www.skillindiadigital.gov.in വഴി സെപ്തംബർ 15നകം രജിസ്റ്റർ ചെയ്യണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo