കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി വരെയും ബിരുദാനന്തര പ്രൊഫഷണൽ കോഴ്‌സുകൾ, സിവിൽ സർവീസ് കോച്ചിങ് കോഴ്‌സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 

മുൻ അധ്യയന വർഷത്തിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ ഈ അധ്യയന വർഷത്തെ ആനുകൂല്യം ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നൽകുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി ഡിസംബർ 31നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.labourwelfarefund.in.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo