മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും സ്ഥിരമായ അംഗവൈകല്യങ്ങൾ സംഭവിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകിവരുന്ന നഷ്ടപരിഹാരവും ചികിത്സാ ധനസഹായവും 25 ശതമാനം വർധിപ്പിച്ച് ഉത്തരവായി.  

പുതുക്കിയ ഉത്തരവ് പ്രകാരമുള്ള പ്രധാന ധനസഹായ വിവരങ്ങൾ താഴെ പറയുന്നതാണ്:
 

  • വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന മരണത്തിന് നിലവിലുള്ള 14 ലക്ഷം രൂപയെന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി വർധിപ്പിച്ചു.
  • പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലമുള്ള മരണത്തിന് 4 ലക്ഷം രൂപയെന്നത് 5 ലക്ഷം രൂപയായി ഉയർത്തി.
  • 40% മുതൽ 60% വരെ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയെന്നത് 2.5 ലക്ഷം രൂപയായി മാറ്റി.
  • 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചാൽ 2,50,000 രൂപയെന്നത് 3,12,500 രൂപയായി വർധിപ്പിച്ചു.
  • ചികിത്സാ സഹായം: ആശുപത്രിവാസം ആവശ്യമായി വരുന്ന പരിക്കുകൾക്ക് പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 125000 രൂപ വരെ ലഭിക്കാവുന്നതാണ്. ഒരാഴ്ചയ്ക്ക് മുകളിൽ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതര പരിക്കുകൾക്ക് ഒരു ലക്ഷം രൂപ വരെ സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാം. അതീവഗുരുതരമായി പരിക്കേൽക്കുന്നവർക്കും ദീർഘകാലം ചികിത്സ ആവശ്യമായി വരുന്നവർക്കും ചികിത്സയ്ക്കായി വൻതുക ചെലവാകുന്ന സാഹചര്യത്തിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, ചികിത്സയ്ക്ക് ചെലവായ യഥാർത്ഥ തുക സിഎംഡിആർഎഫിൽ നിന്നും അനുവദിക്കാവുന്നതാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ഉത്തരവ്

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo