കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വർഷത്തെ വിദ്യാഭ്യാസാനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിനു ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കൾ കോഴ്സിൽ പ്രവേശനം കിട്ടി 60 ദിവസത്തിനകം http://services.unorganisedwssb.org/index.php/home ൽ ഓൺലൈനായിട്ട് അപേക്ഷിക്കണം. അപേക്ഷയോടൊപ്പം അംഗത്വ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് (IFSC Code സഹിതം) എന്നിവയുടെ പകർപ്പ്, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഉണ്ടായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  സെപ്റ്റംബർ 30.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo