ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ  നോർക്ക കെയർ പ്ലസിൽ അക്ഷയ സെൻററുകൾ വഴിയും എൻറോൾ ചെയ്യാം. 

സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിൽ നോർക്ക കെയർ പ്ലസ് എൻറോൾമെൻറ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒരു കോടി രൂപ വരെ ആരോഗ്യ ഇൻഷുറൻസും ഒരു കോടി രൂപ വരെ അപകട ഇൻഷുറൻസും ലഭിക്കുന്ന പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. പങ്കാളി, കുട്ടികൾ എന്നിവർക്കൊപ്പം  80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം. നിലവിലുള്ള രോഗങ്ങൾക്കും ക്ലെയിം ലഭിക്കും. നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ട എൻട്രോൾമെന്റിന്റെ ഭാഗമായി സെപ്റ്റംബർ 18 വരെ പദ്ധതിയിൽ ചേരാം. വെബ്സൈറ്റ് : id.norkaroots.kerala.gov.in 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo