സെക്രട്ടേറിയറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിൽ കാണുന്നതിനുള്ള സമയക്രമം നിശ്ചയിച്ചു. പൊതു അവധി ദിവസങ്ങൾ ഒഴികെയുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5.30 വരെ മുഖ്യമന്ത്രി പൊതുജനങ്ങളെ കാണും.

വയോധികർ, ഭിന്നശേഷിക്കാർ, ശാരീരിക അവശത നേരിടുന്നവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ താഴത്തെ നിലയിലുള്ള പരാതിപരിഹാര സെല്ലിൽ നേരിട്ട് കാണും. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലും സന്ദർശകരെ അനുവദിക്കും. മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കും നിശ്ചിത സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പൊതുജനങ്ങൾക്ക് പരാതിപരിഹാര സെല്ലിൽ നേരിട്ട് പരാതി സമർപ്പിക്കാം. ഇത്തരം ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 5 വരെ ഉദ്യോഗസ്ഥർ പരാതികൾ സ്വീകരിക്കും.

 മുഖ്യമന്ത്രി വെബ്സൈറ്റ് : https://keralacm.gov.in/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-09-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo