കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗങ്ങളിൽ നിന്ന് 2026-27 വർഷത്തെ സാമ്പത്തിക സഹായ പദ്ധതി പ്രകാരമുളള ആനുകൂല്യത്തിനായി അപേക്ഷ ക്ഷണിച്ചു. 2026-27 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത.
അപേക്ഷാ ഫോമും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുള്ള ഹെഡ് ഓഫീസിൽ നിന്നും, കണ്ണൂർ, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ലാ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബർ 15നകം അതാത് ജില്ല എക്സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-09-2026