ശാസ്ത്ര-സാങ്കേതിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയ പ്രഗത്ഭ ശാസ്ത്രജ്ഞർക്കുള്ള കേരള ശാസ്ത്ര പുരസ്‌കാരത്തിന് ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ചേർന്ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. കേരളത്തിൽ ജനിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ ആജീവനാന്ത നേട്ടങ്ങളും ശാസ്ത്ര-സാങ്കേതിക രംഗത്തെ ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

നാമനിർദ്ദേശ ഫോമും നിബന്ധനകളും www.kscste.kerala.gov.in ൽ ലഭ്യമാണ്. നിർദ്ദിഷ്ട ഫോമിൽ തയ്യാറാക്കിയ നാമനിർദ്ദേശങ്ങൾ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം–695004 എന്ന വിലാസത്തിലോ keralassasthrapuraskaram2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം. നാമനിർദ്ദേശങ്ങൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo