ആഗസ്റ്റ് 22 മുതൽ 30 വരെയുള്ള ഹൈക്കോടതി ഓണാവധിക്കാലത്ത് അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനായി ആഗസ്റ്റ് 24ന് വെക്കേഷൻ കോടതി പ്രവർത്തിക്കും. അടിയന്തരമായി പരിഗണിക്കേണ്ട ഹർജികൾ മാത്രമായിരിക്കും രജിസ്ട്രിയിൽ സ്വീകരിക്കുക. ഹർജി ഉടനടി പരിഗണിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കി ഹൈക്കോടതി ആക്ട് സെക്ഷൻ 8 പ്രകാരമുള്ള മെമ്മോയോ പെറ്റീഷനോ ഹർജിയോടൊപ്പം സമർപ്പിക്കണം. വെക്കേഷൻ ജഡ്ജിയോ ബെഞ്ചോ പ്രത്യേക നിർദേശം നൽകാത്ത പക്ഷം ഹർജികൾ ഫയൽ ചെയ്യുന്ന ദിവസം തന്നെ പരിഗണനയ്ക്ക് അയക്കുന്നതല്ല.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-08-2026