സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമായി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5 വരെ നീട്ടി. പുതുക്കിയ സമയപരിധി പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യം AIMS പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത അർഹരായ എല്ലാ കർഷകരും പോർട്ടൽ വഴിയോ സമീപത്തെ കൃഷിഭവനുമായി ബന്ധപ്പെട്ടോ അപേക്ഷ സമർപ്പിക്കണം. AIMS പോർട്ടൽ
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-08-2026