സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ 'സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ്' സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് 15നും ക്ലാസ്സുകൾ സെപ്റ്റംബർ 14നും ആരംഭിക്കും. വിവരങ്ങൾക്ക്: kscsa.org തിരുവനന്തപുരം :8281098864, 8281098863, 0471-2313065, 2311654, ആലുവ (Metro station): 8281098873.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :14-08-2026