ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന തീറ്റപ്പുൽകൃഷി ഘടകത്തിലെ വിവിധ പദ്ധതികളിൽ അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 മുതൽ 20 വരെ www.ksheerasree.kerala.gov.in മുഖേന രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കണം. 20 സെന്റിന് മുകളിലേക്കുള്ള പുൽക്കൃഷി, തരിശുഭൂമിയിലുള്ള പുൽക്കൃഷി, ചോളക്കൃഷി എന്നീ പദ്ധതികളും, പുൽക്കൃഷിക്ക് വേണ്ടിയുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഗ്രൂപ്പുകൾക്ക് തീറ്റപ്പുല്ല് വിപണന യൂണിറ്റുകൾ നടപ്പിലാക്കുന്നതിനുള്ള പദ്ധതിയും ഉൾപ്പെടുന്നതാണ് പുൽക്കൃഷി വികസന പദ്ധതി. വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2026