മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. ഉയർന്ന പ്രായ പരിധി 60 വയസ്. www.bwin.kerala.gov.in പോർട്ടൽ മുഖേന ഓൺലൈൻ ആയി ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. വിജ്ഞാപനം www.bwin.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0471 2727378
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2026