പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിടം ആധുനികവത്കരിക്കുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2. 5 ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് അഞ്ച് വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്കും, നിലവിൽ ബന്ധപ്പെട്ട തൊഴിൽ മേഖലയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മുൻഗണന നൽകും.
www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷ സമർപ്പിക്കാം. ഇത് സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0471 2727378
അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2026