പരമ്പരാഗത കരകൗശല വിദഗ്ദ്ധർ/കൈപ്പണിക്കാർ/പൂർണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരിൽ നിന്നും ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാർഗം കണ്ടെത്തുന്നതിനായി പണിയായുധങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ  ക്ഷണിച്ചു.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ അധികരിക്കരുത്. പ്രായം18 നും 60 നും ഇടയിൽ ആയിരിക്കണം. അപേക്ഷകർ www.bwin.kerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. വിജ്ഞാപനം www.bwin.kerala.gov.in ൽ ലഭ്യമാണ്. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ  മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :  0471 2727378

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo