സംസ്ഥാനത്തെ സർവ്വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (FYUGP) പ്രവേശനം നേടുന്നതിന് പ്ലസ് ടു യോഗ്യതയ്ക്ക് പുറമേ ടെക്നിക്കൽ ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവരെക്കൂടി ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. യു.ജി.സി.യുടെ നാഷണൽ ക്രെഡിറ്റ് ഫ്രെയിംവർക്ക് (NCrF) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) ശുപാർശ പ്രകാരമാണ് തീരുമാനം കൈക്കൊണ്ടത്. ഉത്തരവ് അനുസരിച്ച് 2027-28 അധ്യയന വർഷം മുതൽ ഈ പ്രവേശന രീതി ഔദ്യോഗികമായി നിലവിൽ വരും. 

പത്താം ക്ലാസിനു ശേഷം ഐടിഐ പാസായവർക്ക് ബിരുദ കോഴ്‌സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. കൂടാതെ, പത്താം ക്ലാസിനു ശേഷം മൂന്ന് വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പൂർത്തിയാക്കിയവർക്കും പന്ത്രണ്ടാം ക്ലാസിനു ശേഷം രണ്ട് വർഷത്തെ ഡിപ്ലോമ നേടിയവർക്കും ബിരുദ കോഴ്‌സിന്റെ രണ്ടാം വർഷത്തിലേക്ക് (മൂന്നാം സെമസ്റ്റർ) ലാറ്ററൽ എൻട്രി വഴി നേരിട്ട് പ്രവേശനം ലഭിക്കും. 

 ഉത്തരവ് 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-08-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo