കോളേജ് വിദ്യാഭ്യാസവകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്കോളർഷിപ്പിനായി (2026-27) (ഫ്രഷ്, റിന്യൂവൽ) അപേക്ഷിക്കാം. അപേക്ഷകർ UDID കാർഡ് ഉള്ളവരും 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷി ഉള്ള പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന സർക്കാർ / എയ്ഡഡ് / അംഗീകൃത പ്രൈവറ്റ് സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31. വിവരങ്ങൾക്ക്: https://scholarships.gov.in, https://dcescholarships.kerala.gov.in.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2026