സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്ന് മാറ്റി സർക്കാർ ഉത്തരവ്. ഉത്തരവ് പ്രകാരം വൃദ്ധസദനം എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കും. 247/2024/SJD എന്ന സർക്കാർ ഉത്തരവ് പ്രകാരം നെയിം ബോർഡുകൾ, ഔദ്യോഗിക വെബ് സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന രേഖകൾ, മറ്റ് ആശയവിനിമയ സംവിധാനങ്ങൾ എന്നിവിടങ്ങളിൽ വൃദ്ധസദനം എന്ന പേര് മാറ്റി സ്നേഹാലയം എന്നാക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-07-2026