ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുക, വലിച്ചെറിയുക, ജലാശയങ്ങളിൽ നിക്ഷേപിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9446700800 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ഫോട്ടോ, വീഡിയോ സഹിതം പരാതികൾ അയക്കാവുന്നതാണ്. കുറ്റക്കാരിൽ നിന്നും ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം പരാതി നൽകുന്നയാൾക്ക് പ്രതിഫലമായി നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-07-2026