അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം അനുവദിക്കുന്ന വനിത ശിശുവികസന വകുപ്പിന്റെ ‘അഭയകിരണം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വയസ്സിന് മേൽ പ്രായമുള്ളതും പ്രായപൂർത്തിയായ മക്കൾ ഇല്ലാത്തതുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള അങ്കണവാടികളിലും ശിശുവികസനപദ്ധതി ഓഫീസുകളിലും ബന്ധപ്പെടാം. വെബ്സെെറ്റ്: www.schemes.wcd.kerala.gov.inhttp://www.schemes.wcd.kerala.gov.in, ഫോൺ: 0471-2969101.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo