സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 2022 - 23 സാമ്പത്തിക വർഷം സംരംഭക വർഷമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംരംഭകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും സംരഭകത്വത്തിലേയ്ക്ക് അവരെ നയിയ്ക്കുന്നതിനുമായി  കേരളത്തിലെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും തിങ്കൾ ബുധൻ ദിവസങ്ങളിൽ പ്രവർത്തിയ്ക്കുന്ന ഹെൽപ് ഡസ്ക്കിന് തുടക്കമായി. സംരംഭകർക്ക് ഏതു വിധത്തിലുമുള്ള സംശയ നിവാരണങ്ങൾക്കും സഹായത്തിനും തൊട്ടടുത്തുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന ഹെൽപ് ഡസ്‌ക്കുമായി ബന്ധപ്പെട്ടാൽ മതിയാകും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-06-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo