രണ്ടാം വർഷ ഹയർസെക്കൻഡറി | വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26 ന് പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന  വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.

ഫലം പരിശോധിക്കേണ്ട വിധം:

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'Nammude Keralam' ആപ്പ് ഡൗൺലോഡ് ചെയ്യുക, ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക, ഹോം പേജിലെ 'Plus Two Results' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം. ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:

Android (Play Store): https://play.google.com/store/apps/details?id=com.itmission.nk

iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541

 

വെബ്സൈറ്റുകൾ:  www.results.kerala.gov.inwww.prd.kerala.gov.inwww.results.hse.kerala.gov.inwww.results.digilocker.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.nammudekeralam.kerala.gov.in

മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala 

91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക്  'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകും.

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :25-05-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo