സംസ്ഥാന ഹോമിയോപ്പതി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോമിയോപ്പതി പ്രാക്ടീഷണർമാരുടെ വിവരങ്ങൾ കാലോചിതമായി പുതുക്കുന്നതിലേക്കായി ഹോമിയോപ്പതിക് മെഡിസിൻ കൗൺസിലിൽ (കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ) നിന്നും ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുള്ളവർ അവരുടെ പേര്, രജിസ്ട്രേഷൻ നമ്പർ, പ്രാക്ടീസ് ചെയ്യുന്ന ജില്ലയും സ്ഥലവും, ഫോട്ടോ, സ്ഥിര മേൽവിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിൾ ഷീറ്റിൽ ജൂലൈ 31 ന് മുൻപായി നൽകണം. നാളിതുവരെ ഹോളോഗ്രാം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാത്ത എല്ലാ രജിസ്റ്റേർഡ് ഹോമിയോപ്പതി പ്രാക്ടീഷണർമാരും ജൂലൈ 31ന് മുൻപായി ഹോളോഗ്രാം നേടണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-05-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo