കേരള പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന പ്ലസ് ടു (HSE, VHSE, THSE) പരീക്ഷാഫലങ്ങൾ ഇനി മുതൽ സംസ്ഥാന സർക്കാരിന്റെ ഏകീകൃത ഡിജിറ്റൽ സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം' ആപ്പിലൂടെ തത്സമയം ലഭ്യമാകും. ഒപ്പം കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും വാട്സാപ്പിലൂടെയും ഫലം അറിയാം.  
 
ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:
Android (Play Store):
iOS (App Store):

ഫലം പരിശോധിക്കേണ്ട വിധം:

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'Nammude Keralam' ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക.

3. ഹോം പേജിലെ "Plus Two Results" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

4. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-05-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo