നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസമായ മാർച്ച് 23 വരെ വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരം. മാർച്ച് 23-ന് 18 വയസ്സ് പൂർത്തിയാകുന്ന ഏതൊരു പൗരനും പുതിയ വോട്ടറായി രജിസ്റ്റർ ചെയ്യാവുന്നതാണ്. voters.eci.gov.in വെബ്‌സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓൺലൈനായി വേണം അപേക്ഷിക്കാൻ.

‘ന്യൂവോട്ടർ രജിസ്ട്രേഷൻ’ ലിങ്കിൽ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്ക്‌ ‘ഫോം 6 എ’യുമുണ്ട്‌. ബൂത്ത്‌ മാറാനും താമസസ്ഥലം മാറ്റാനും ഫോം 8 ഉപയോഗിക്കാം. അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്‌, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യണം. അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ്‌നമ്പറും മൊബൈൽനമ്പറും വേണം. ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ്‌ പേര് ഉൾപ്പെടുത്തുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :16-03-2026

sitelisthead