കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2020-2024 വർഷങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിജ്ഞാപനത്തിന്റെ പകർപ്പ് document.kerala.gov.in , www.prd.kerala.gov.in ൽ ലഭിക്കും. 

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കായിക യുവജനകാര്യ ഡയറക്ടറേറ്റിന്റെയും വെബ്സൈറ്റുകളിലും ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിലും ജില്ലാ സ്പോർട്സ് കൗൺസിലുകളിലും വിജ്ഞാപനത്തിന്റെ പകർപ്പ് പരിശോധയ്ക്ക് ലഭ്യമാണ്. അപേക്ഷാ ഫാറം, അപേക്ഷ സമർപ്പിക്കേണ്ട വിലാസം, മറ്റ് മാനദണ്ഡങ്ങൾ എന്നിവ വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടുണ്ട്. അപേക്ഷകളും അനുബന്ധരേഖകളും പൊതുഭരണ വകുപ്പിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 4 വൈകുന്നേരം 5.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-03-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo