2025 ഡിസംബറിൽ കോഴിക്കോട്‌ പെരുവണ്ണാമുഴിയില്‍വെച്ച്‌ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന സംസ്ഥാന കവിതാശില്പശാലയിലേക്ക്‌ പ്രതിനിധികളെ ക്ഷണിക്കുന്നു. 40 വയസ്സിനു താഴെയുള്ള 40 പേരെയാണ്‌ പ്രതിനിധികളായി തെരഞ്ഞെടുക്കുക. ഏറ്റവും പുതിയ രണ്ട്‌ കവിതകള്‍, വയസ്സു തെളിയിക്കുന്ന രേഖ, വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം ഒക്ടോബര്‍ 8-നു മുന്‍പായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-680 020 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. പ്രതിനിധികള്‍ക്ക്‌ അക്കാദമി സാക്ഷ്യ പത്രം നല്‍കും. യാത്രച്ചെലവ്‌ ,താമസം, ഭക്ഷണം എന്നിവ അക്കാദമി വഹിക്കും. ഫോണ്‍: 0487 2331069, 9349226526. ഇ.മെയില്‍ വിലാസം: office@keralasahityaakademi.org, വെബ്‌ സൈറ്റ്: www.keralasahityaakademi.org

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-09-2025

sitelisthead