ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2021, 2022 ലേക്കായി സെപ്റ്റംബർ 10 വരെ പൊതുജനങ്ങള്‍ക്ക് അപേക്ഷിക്കാം. 2021-ലെ വിഷയം നവകേരളവും 2022-ലേത് ഡിജിറ്റല്‍ ജീവിതവുമാണ്. 

കേരളം പശ്ചാത്തലമാക്കിയുള്ള ഫോട്ടോഗ്രാഫുകള്‍ക്കാണ് മുന്‍ഗണന. രണ്ട് വിഭാഗത്തിലായി ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം ലഭിക്കും. വിജയികൾക്ക് സാക്ഷ്യപത്രവും ശില്‍പവും നല്‍കും. പത്തുപേര്‍ക്ക് 2,500 രൂപ വീതം പ്രോത്സാഹന സമ്മാനവും സാക്ഷ്യപത്രവും ലഭിക്കുന്നതാണ്.

ഒരു വിഭാഗത്തില്‍ മൂന്ന് എന്‍ട്രികള്‍ വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോട്ടോകളില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അതിവിദഗ്ദ്ധ എഡിറ്റിങ് അനുവദനീയമല്ല. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീർഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം എന്നിവയും നൽകണം. 

സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്കും പത്ര ഫോട്ടോഗ്രാഫർമാർക്കും മത്സരത്തിൽ പങ്കെടുക്കാനാവില്ല. എൻട്രികളായി ലഭിക്കുന്ന ഫോട്ടോകൾ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന് നിയന്ത്രണവിധേയമായി ഉപയോഗിക്കാൻ അധികാരം ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: www.prd.kerala.gov.in

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo