വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് സംസ്ഥാന സർക്കാർ നൽകിവരുന്ന വനിതാരത്‌ന പുരസ്‌കാരത്തിന് നാമനിർദ്ദേശം ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, കലാരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത എന്നീ വിഭാഗങ്ങളിൽ മികവു തെളിയിച്ച വനിതകൾക്കാണ് പുരസ്‌കാരം നൽകുന്നത്. അർഹരായ വ്യക്തികളെ സ്ഥാപനങ്ങൾ, സംഘടനകൾ മറ്റു വ്യക്തികൾ എന്നിവർ നോമിനേറ്റ് ചെയ്യേണ്ടതാണ്. നോമിനേഷൻ ഡിസംബർ 15 നകം അതാത് ജില്ലാ വനിത ശിശു വികസന ഓഫീസർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ www.wcd.kerala.gov.inലും ജില്ലാ വനിതാ ശിശു വികസന ഓഫീസിലും ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-11-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo