നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററിൽ ഒക്ടോബറിൽ ആരംഭിക്കുന്ന ഐ.ഇ.എൽ.റ്റി.എസ്,  ഒ.ഇ.റ്റി , ജർമ്മൻ ബി1, ബി2 ഓഫ്‌ലൈൻ ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഐ.ഇ.എൽ.റ്റി.എസ്,  ഒ.ഇ.റ്റി ,കോഴ്‌സുകൾ  ബി.പി.എൽ/എസ്.സി/എസ്.ടി വിഭാഗക്കാർക്ക്  സൗജന്യമാണ്. മറ്റുളളവർക്ക്   4425 രൂപയാണ് ഫീസ്. www.nifl.norkaroots.org  എന്ന വെബ്‌സൈറ്റ് വഴി ഒക്ടോബർ 18 നകം അപേക്ഷിക്കാം. വിവരങ്ങൾക്ക്  +91-7907323505 (തിരുവനന്തപുരം), 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്)  ബന്ധപ്പെടാവുന്നതാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-10-2025

sitelisthead