ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അന്താരാഷ്ട്ര ദുരന്ത ലഘൂകരണ  ദിനമായ ഒക്ടോബർ 13 ന് സംസ്ഥാനത്തെ കോളജുകളിലെ ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആദ്യ മൂന്ന് വിജയികൾക്ക് യഥാക്രമം 25000 15,000 10000 രൂപ നിരക്കിൽ ക്യാഷ് പ്രൈസും പ്രശംസ പത്രവും സമ്മാനിക്കും.

ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾ ബന്ധപ്പെട്ട പ്രിൻസിപ്പാൾ അല്ലെങ്കിൽ വകുപ്പ് മേധാവിയുടെ ശുപാർശ സഹിതം ഒക്ടോബർ 8 വൈകുന്നേരം 5 മണിക്ക് രണ്ടുപേർ ഉൾപ്പെടുന്ന ടീമുകൾ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയ്യുന്നതിന് ildm.kerala.gov.in സന്ദർശിക്കുക. വിവരങ്ങൾക്ക് 8547610005 എന്ന ഫോൺ നമ്പറിലോ mbadmildm@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-10-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo