2022-23 സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് (ഫ്രഷ്) അർഹരായ വിദ്യാർഥികളിൽ നിന്നും രണ്ടാം വർഷത്തെയും മൂന്നാം വർഷത്തെയും സ്കോളർഷിപ്പ് പുതുക്കലിന് അപേക്ഷ ക്ഷണിച്ചിരുന്നു. വെരിഫിക്കേഷന് ശേഷം രണ്ടാം വർഷത്തെ സ്കോളർഷിപ്പിന് 284 വിദ്യാർഥികളും മൂന്നാം വർഷത്തെ സ്കോളർഷിപ്പിന് 279 പേരും അർഹത നേടിയിട്ടുണ്ട്. അർഹത നേടിയ വിദ്യാർഥികളുടെ ലിസ്റ്റ് www.collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ ലഭ്യമാണ്. വിവരങ്ങൾക്ക്: 9446780308.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-09-2025