കേരള മീഡിയ അക്കാദമിയുടെ ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള- 2025 ന്റെ ഭാഗമായി മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയുന്ന 50 മാധ്യമപ്രവർത്തകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തിൽ സെപ്തംബർ 30, ഒക്ടോബർ 1 തീയതികളിലായി ശിൽപ്പശാല സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ https://forms.gle/uPG6bT51wij8bCq49 എന്ന ലിങ്ക് മുഖേന വഴി സെപ്തംബർ 25 വൈകീട്ട് അഞ്ചിനകം രജിസ്റ്റർ ചെയ്യണം. സെലക്ഷൻ സംബന്ധിച്ച അന്തിമതീരുമാനം കേരള മീഡിയ അക്കാദമിയുടേതായിരിക്കും. വിശദാംശങ്ങൾക്ക് : 0484- 2422275, 0471-2726275, 9633525585.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-09-2025