സംസ്ഥാന സാക്ഷരതാമിഷൻ അടിസ്ഥാന സാക്ഷരത, നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസ്സുകളിലേക്കുള്ള തുല്യത കോഴ്സുകൾക്കും പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിലും അപേക്ഷ ക്ഷണിച്ചു. സാക്ഷരത, നാല്, ഏഴ് എന്നിവയ്ക്ക് പ്രത്യേക ഫീസ് ഇല്ല, 15 വയസ്സ് പൂർത്തിയായിരിക്കണം. പത്താംതരം തുല്യതാ കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 1950 രൂപയാകും. എസ്. സി, എസ്.ടി. വിഭാഗത്തിന് 100 രൂപ. പത്താംതരത്തിന് 2025 മാർച്ച് 1 ന് 17 വയസ് പൂർത്തിയായിരിക്കണം.

ഹയർസെക്കൻഡറി തുല്യതാ കോഴ്സിന് 300 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 2600 രൂപ. എസ്. സി, എസ്.ടി. വിഭാഗത്തിന് 300 രൂപ, 2025 മാർച്ച് ഒന്നിന് 22 വയസ് പൂർത്തിയായിരിക്കണം. ഹയർസെക്കൻഡറി തുല്യതാ കോഴ്‌സിന് കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ്  ഗ്രൂപ്പുകൾ മാത്രമാണുള്ളത്. പത്താംതരം, ഹയർസെക്കൻഡറി തുല്യതാസമ്പർക്കക്ലാസ്സുകൾ ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലുമാണുള്ളത്. ഭാഷാപഠനത്തിൽ താൽപര്യമുള്ളവർക്ക് ആറ് മാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സാണുള്ളത്.  അടിസ്ഥാന കോഴ്‌സിന് 500 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉൾപ്പടെ 4,000 രൂപയാണ് ഫീസ്, രജിസ്‌ട്രേഷൻ സമയത്ത് 17 വയസ്സ് പൂർത്തിയാകണം.

എല്ലാ കോഴ്സുകളിലേക്കും  kslma.keltron.in  മുഖേന ജൂൺ 30 വരെ അപേക്ഷിക്കാം.  ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷൻ ജില്ലാ ഓഫീസ് മുഖേനയും ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനിലും പ്രവർത്തിക്കുന്ന സാക്ഷരതാ പ്രേരക്മാർ മുഖേനയും അപേക്ഷിക്കാം. ഫോൺ: 0474-2798020, 9447561920, 9539928507. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :11-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo