മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹികനീതി ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സെൽഫി മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു. സ്വന്തം മുത്തശ്ശി മുത്തശന്മാരോടൊപ്പമുള്ള സെൽഫികൾ ptadsjoevents@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായാണ് മത്സരം. സെൽഫിയോടൊപ്പം വിദ്യാർഥിയുടെ പേര്, ഫോൺ നമ്പർ, സ്കൂളിൻ്റെ പേര് എന്നിവ ഉൾപ്പെടുത്തണം. മികച്ച സെൽഫികൾക്ക് ജില്ലാതല പരിപാടിയിൽ ക്യാഷ് അവാർഡ് നൽകും.
സെൽഫികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 12 വൈകിട്ട് 5. ഫോൺ : 0468 2325168, 8281999004
അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-06-2025