പട്ടികവർഗ്ഗ വികസന വകുപ്പ് സുവർണ്ണജൂബിലി വർഷ ആഘോഷത്തിന്റെ ഭാഗമായി ലോഗോ, ടാഗ്ലൈൻ എന്നിവ തയ്യാറാക്കുന്നതിന് പൊതുജനങ്ങളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും എൻട്രികൾ ക്ഷണിച്ചു.
ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:
- ·'പട്ടികവർഗ്ഗ വികസന വകുപ്പ് സുവർണ ജൂബിലി' എന്ന പേര് ഉൾകൊള്ളിക്കണം.
- ·തദ്ദേശീയ ജനതയുടെ മഹത്തായ സംസ്‌ക്കാര പാരമ്പര്യവും വികസനവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആകണം ലോഗോയും ടാഗ്‌ലൈനും
- ·ലോഗോ, ടാഗ്ലൈൻ എന്നിവ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിലെ സി.ഡി.യും ഒപ്പം A4 പേപ്പറിലെ കളർ പ്രിന്റും നൽകണം.
തയ്യാറാക്കുന്ന ലോഗോ, ടാഗ്ലൈൻ എന്നിവ ജൂൺ 16 ന് വൈകിട്ട് 5 നുള്ളിൽ അസിസ്റ്റന്ററ് ഡയറക്ടർ പബ്ലിസിറ്റി, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തിലോ / stdd.pub@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് പാരിതോഷികം നൽകും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :06-06-2025