സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ ഏപ്രിൽ 11 മുതൽ 13 വരെ പേര് ചേർക്കാനും തിരുത്തൽ വരുത്താനും അവസരം ഒരുക്കും .ഇതുസംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഈ ദിവസങ്ങളിൽ സമർപ്പിക്കാം. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക മാർച്ച് 16ന് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അന്തിമ വോട്ടർപട്ടിക ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടിക ഏപ്രിൽ 25ന് പ്രസിദ്ധീകരിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :09-04-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo