കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരടിന്മേൽ പൊതുജനങ്ങളുടേയും മറ്റു തത്പരകക്ഷികളുടേയും അഭിപ്രായങ്ങൾ അറിയിക്കുന്നതിനായി കമ്മീഷൻ ജൂലൈ 8, 9, 10, 11 തീയതികളിൽ പൊതുതെളിവെടുപ്പ് ഓൺലൈനായി നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് (https://kserc.sbs/re2025/) മുഖേന ജൂലൈ 4ന് വൈകിട്ട് 5നകം രജിസ്റ്റർ ചെയ്യണം. പൊതുതെളിവെടുപ്പിന്റെ തീയതി, സമയം, ലിങ്ക് എന്നിവ രജിസ്ട്രേഷൻ ഫോമിൽ നൽകിയ ഇ-മെയിൽ/ വാട്സ്ആപ്പ് മുഖേന അറിയിക്കും. രജിസ്ട്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട്  വിവരങ്ങൾക്ക്: 0471-2735544, www.erckerala.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo